സഹപാഠികൾക്ക് കൂട്ടുകാർ വീടൊരുക്കുന്നു
https://chaliyartimes.blogspot.com/2014/11/blog-post_95.html
അരീക്കോട്: കൂട്ടുകാർ സഹപാഠികൾക്കായി വീടൊരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ തണൽക്കൂട്ട് പദ്ധതിയുടെ ഭാഗമായി അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളും, അദ്ധ്യാപകരും, രക്ഷകർത്താക്കളും ഉൾപ്പെടുന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് തണൽക്കൂട്ട് വിദ്ധ്യാർത്ഥികൾ സഹപാഠികളായ അംബിക, രാജേഷ് എന്നിവരുൾപ്പെടുന്ന കൂടുംബത്തിന് വീടൊരുക്കുന്നത്.
ഒരിക്കല്‍ ഇവരുടെ വീട്ടിലെത്തിയ അംബികയുടെ കൂട്ടുകാരികളും, അദ്ധ്യാപകരുമാണ് ചോര്‍ന്നൊലിക്കുന്ന ഓലപുര കണ്ടത്. അതിനെ തുടര്‍ന്നു കുട്ടികളുടെ കൂട്ടായ്മയായ തണല്‍ക്കൂട്ട് സ്കൂളിന്റെ സഹകരണത്തൊടെ വീടു നിര്‍മാണത്തിനു മുന്നിട്ടിറങ്ങുകയായിരുന്നു.