മാരുതി സിയാസ് വിപണിയില്‍
https://chaliyartimes.blogspot.com/2014/10/blog-post_49.html
മാരുതി സുസുകിയുടെ മിഡ് സൈസ് സെഡാന്‍ വിഭാഗത്തിൽപ്പെട്ട പുതിയ മോഡലായ മാരുതി സിയാസ് കേരളത്തിലുമെത്തി.
1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ പതിപ്പുകളും, 1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ പതിപ്പുകലുമാണ് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്‌സ് വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയ സി സെഗ്‌മെന്റ് കാറുകളുമായി മത്സരിക്കാൻ എത്തുന്ന ഈ മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫിയറ്റില്‍ നിന്ന് കടം കൊണ്ട 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുള്ള സിയാസ് രാജ്യത്തെ തന്നെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന പദവിയ്ക്ക് അര്‍ഹമാണ്. 89 ബിഎച്ച്പി -130 എന്‍എം ശേഷിയുള്ള ഡീസല്‍ സിയാസിന് 26.21 കിമീ മൈലേജും, പെട്രോള്‍ മോഡലിന് 20.73 കിമീ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ വിവരങ്ങളും, ഫോട്ടോകളും സിയസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.