ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വാഴക്കാട്ടുകാര്‍ എന്നും അനുകരണീയ മാതൃക: ടി. ആരിഫലി
https://chaliyartimes.blogspot.com/2014/10/blog-post_7.html
ദോഹ: ഖത്തറിലെ വഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഖിന്റെ ആഭിമുഖ്യത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീറും ഐഡിയൽ പബ്ലികേഷൻ ചെയർമാനുമായ ടി. ആരിഫലി സാഹിബിനു സ്വീകരണം നൽകി.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വാഴക്കാട്ടുകാര്‍ എന്നും അനുകരണീയ മാതൃകയാണെന്നും ധാരാളം സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നാട്ടുകാരായ പ്രവാസികളുടെ സ്വീകരണം വളരെ ഹൃദയസ്‌പര്‍ശവും അവിസ്‌മരണീയവുമാണെന്നും ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവു സമയം സഹജീവികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന സാധാരണക്കാരായ പ്രവാസികളായ നാട്ടുകാര്‍ മിഡിലീസ്റ്റിലെ മിക്കയിടങ്ങളിലും ഇങ്ങിനെ കൂട്ടായ്‌മകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വാഖ് ആക്ടിംഗ് പ്രസിഡന്റ് സിദ്ദീഖ് പണിക്കരപ്പുറായ അധ്യക്ഷത വഹിച്ചു. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് ഖുതുബ് യോഗം ഉദ്‌ഘാടനം ചെയ്‌തു. ആരിഫലി സാഹിബിനുള്ള ഉപഹാരം ഹബീബ് വല്ലങ്ങോട് സമ്മാനിച്ചു. ടി.പി. അക്‌്‌ബര്‍, സിദ്ദീഖ് വട്ടപ്പാറ, ടി.പി. അശ്‌റഫ്, മുജീബ് ആക്കോട്, കരീം കാവുങ്ങല്‍, റസാഖ് ചെറുവായൂര്‍ ബി.കെ. ഫവാസ് പ്രസംഗിച്ചു, കാളൂര്‍ അബ്ദുറഹ്‌്‌മാന്‍ സ്വാഗതവും സി.സി. അഹമ്മദ്‌കുട്ടി നന്ദിയും പറഞ്ഞു.
Info Source: Mathrubhumi, Vazhakkad.com