ബഹറയിലെ സാൻഡ് ഡ്രൈവിംഗ് - ബഷീര്‍ വള്ളിക്കുന്ന്‍
https://chaliyartimes.blogspot.com/2014/10/blog-post_21.html
ബഹറയിലെ സാൻഡ് ഡ്രൈവിംഗ് കേന്ദ്രത്തെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയിൽ ജിദ്ദയിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ബഹറയിൽ എത്താം. സാൻഡ് ഡ്രൈവിംഗ് ഹരമായവർക്ക് അതിമനോഹരമായൊരു ലൊക്കേഷനാണിത്. സുഹൃത്ത് ഷജാസാണ് ഇങ്ങനെയൊരു ട്രിപ്പിനെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചത്. യാമ്പു മരുഭൂമിയിൽ ഒരു മൂവന്തി നേരം കഴിച്ചു കൂട്ടിയതിന്റെ ത്രില്ല് പങ്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പും കുറച്ച് ഫോട്ടോകളും ഷെയർ ചെയ്തിരുന്നു. ഉടനെ ഷജാസിന്റെ മെയിൽ വന്നു. അടുത്ത മരുഭൂ യാത്രയിൽ ബഹറ പരീക്ഷിക്കൂ. ഈ ഫോട്ടോകൾ കാണൂ എന്ന് പറഞ്ഞ് കൊതിപ്പിക്കുന്ന കുറച്ച് ഫോട്ടോകളും അയച്ചു തന്നു. വരാൻ തയ്യാറാണെങ്കിൽ എല്ലാ സംവിധാനങ്ങളും ഞാൻ ചെയ്യാമെന്ന പ്രലോഭനവും.. അങ്ങനെ ബഹറ ട്രിപ്പ് റെഡി. സ്റ്റാർട്ട്, ക്യാമറ, ...Read More »
Credit: Basheer Vallikkunnu