കണ്ണില്‍ നോക്കിയാല്‍ ചെങ്കണ്ണ്‍ പകരില്ല
https://chaliyartimes.blogspot.com/2014/10/blog-post_20.html
ചെങ്കണ്ണ്‍ ബാധിതരുടെ കണ്ണില്‍നോക്കിയാല്‍ ചെങ്കണ്ണ്‍ പകരുമെന്നത് തെറ്റിദ്ധാരണയാണെന്ന് നേത്രവിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു. ചെങ്കണ്ണ്‍ ഉള്ളയാള്‍ കണ്ണില്‍ തൊട്ടശേഷം കൈതൊടുന്ന സ്ഥലത്ത് മറ്റൊരാള്‍ സ്പര്‍ഷിക്കുമ്പോഴാണ് രോഗാണുക്കള്‍ പകരുന്നത്. വീട്ടിലും, ഓഫീസിലും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴുമെല്ലാം ഇത്തരത്തിലാണ് രോഗം പകരുന്നത്.
കൈകഴുകുക എന്നതാണ് പ്രാഥമികവും, പ്രധാനപ്പെട്ടതുമായ മുന്‍കരുതല്‍. രോഗികളായവരും, ബന്ധുക്കളും എപ്പോഴും കൈ വൃത്തിയാക്കണം. സാധാരണ ചെങ്കണ്ണ്‍ ഒരാഴ്ചകൊണ്ട് സുഖംപ്രാപിക്കും. ബാക്ടീരിയ വഴി ഉണ്ടാകുന്ന ചെങ്കണ്ണിന് ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്. വൈറസ് മൂലമുള്ളതിന് തുള്ളിമരുന്നുകളോ ഓയിന്‍മെന്റുകളോ ഉപയോഗിക്കേണ്ടി വരും. രോഗിക്ക് വിശ്രമവും ആവശ്യമാണെന്നും, രോഗം വരാതിരിക്കാന്‍ മുന്‍കൂട്ടി മരുന്ന് കഴിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രോഫസ്സര്‍ ഡോ. ജ്യോതി പറഞ്ഞു.
മുൻകരുതലുകൾ
ചെങ്കണ്ണ്‍ ബാധിതരും ഇടപെടുന്നവരും കൈകൾ എപ്പോഴും കഴുകുക.
രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.
രോഗികൾ കണ്ണിൽ കൈതട്ടാതെ ശ്രദ്ധിക്കുക.
കണ്ണ് ചോറിയാതിരിക്കുക.
സ്വയം ചികിത്സിക്കാതെ പെട്ടൊന്ന് നേത്രരോഗഡോക്ടറെ കാണിക്കുക.
രോഗിയുടെ വസ്ത്രങ്ങൾ അണുനാശിനി ചേർത്ത വെള്ളത്തിൽ കഴുകുക.
രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.
രോഗികൾ കണ്ണിൽ കൈതട്ടാതെ ശ്രദ്ധിക്കുക.
കണ്ണ് ചോറിയാതിരിക്കുക.
സ്വയം ചികിത്സിക്കാതെ പെട്ടൊന്ന് നേത്രരോഗഡോക്ടറെ കാണിക്കുക.
രോഗിയുടെ വസ്ത്രങ്ങൾ അണുനാശിനി ചേർത്ത വെള്ളത്തിൽ കഴുകുക.