ഫേസ്ബുക്കില്‍ ക്യാന്റി ക്രഷ് സാഗ പോലുള്ള ഗെയിം റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ചില ട്രിക്ക്സുകള്‍ ഇതാ
https://chaliyartimes.blogspot.com/2014/10/How-to-Block-game-requests-on-Facebook.html
സുഹൃത്തുക്കളുടെ ക്യാന്റി ക്രഷ് സാഗ, ഡയമണ്ട് ഡിഗ്ഗര്‍ സാഗ പോലുള്ള ഗെയിം റിക്വസ്റ്റുകള്‍ നിങ്ങളെ ആലോസരപ്പെടുതുന്നുണ്ടോ?, ചിലര്‍ക്കതൊരു ഏര്‍പ്പാടാണ്, ഫേസ്ബുക്ക് തുറന്നാല്‍ ക്യാന്റി ക്രഷ് സാഗ, ഡയമണ്ട് ഡിഗ്ഗര്‍ സാഗ എന്നൊക്കെയുള്ള ഗെയിമുകളുടെ റിക്വസ്റ്റുകള്‍ അയച്ച് സുഹൃത്തുക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. എന്നാല്‍ അത്തരക്കാരുടെ അലോസരപ്പെടുത്തുന്ന റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ചില ട്രിക്ക്സുകള്‍ ഇതാ.
നിങ്ങള്‍ക്ക് ഒരു സുഹൃത്തില്‍ നിന്നും അങ്ങിനെയുള്ള ഒരു റിക്വസ്റ്റ് കിട്ടിയെന്നിരിക്കട്ടെ, നോട്ടിഫിക്കേഷന്‍ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പോലെ ഗെയിം റിക്വസ്റ്റ് നോട്ടിഫിക്കേഷന്‍ കാണിക്കും.
ഈ നോട്ടിഫിക്കേഷനിലെ x എന്ന് കാണുന്നിടത്ത് മൗസ് പൊയന്റെര്‍ വെച്ചാല്‍ Turn off എന്ന ഓപ്ഷന്‍ കാണാം.
അവിടെ ക്ലിക്ക് ചെയ്ത് Turn off ചെയ്താല്‍ ആ ഗെയിമില്‍ നിന്നുള്ള റിക്വസ്റ്റ് പിന്നെ നിങ്ങള്‍ക്ക് വരില്ല.
ഇനി അതല്ല, നിങ്ങള്‍ക്ക് ചില പ്രത്യേക സുഹൃത്തുക്കളില്‍ നിന്നുള്ള ഗെയിം റിക്വസ്റ്റുകളാണ് ബ്ലോക്ക് ചെയ്യേണ്ടത് എന്നിരിക്കട്ടെ. ഫേസ്ബുക്ക് സെറ്റിംഗ്സ് മെനുവില്‍ ക്ലിക്ക് ചെയ്ത് Blocking എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അതില്‍ താഴെ കാണുന്ന പോലെ Block app invites എന്ന് കാണാം. അവിടെ ഏതൊക്കെ സുഹൃത്തുക്കളുടെ റിക്വസ്റ്റുകളാണ് നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ടത് അവരുടെ പേരുകള്‍ ടൈപ്പ് ചെയ്യുക. പിന്നീട് ആ സുഹൃത്തുക്കളില്‍ നിന്നുള്ള ഗെയിം റിക്വസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കില്ല.
ഇനി നിങ്ങള്‍ക്ക് പ്രത്യേകമായ ചില ഗെയിമുകളുടെ റിക്വസ്റ്റ്സ് മാത്രമാണ് ബ്ലോക്ക് ചെയ്യണ്ടത് എന്നുണ്ടെങ്കില്‍ നേരത്തെ പറഞ്ഞ മെനുവിന്റെ താഴെയായി Block apps എന്ന ഓപ്ഷന്‍ കാണാം. അവിടെ നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത ഗെയിംസുകളുടെ പേരുകൾ ടൈപ്പ് ചെയ്യുക.
അതോട് കൂടെ ആ ഗെയിംസുകളിൽ നിന്നുള്ള റിക്വസ്റ്റുകളും ബ്ലോക്ക് ചെയ്യപ്പെടും. ഇതോടെ വളരെ കൂളായി ഒരു ശല്ല്യവുമില്ലാതെ നിങ്ങൾക്ക് ഫേസ്ബുക്ക് ഉപയോഗിക്കാം.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്, പ്ലീസ്....
Very useful post, thanks a lot....
ReplyDelete