സംസ്ഥാനത്ത് പാചകവാതക വിലയില്‍ മൂന്നര രൂപയുടെ വര്‍ദ്ധന
https://chaliyartimes.blogspot.com/2014/10/LPG-PRICE-INCREASED.html
സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധന. മൂന്നര രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധന സബ്സിഡി ഉള്ളതും, ഇല്ലാത്തതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമാണ്. പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധന.
മുമ്പ് വിതരണക്കാര്‍ക്ക് ഒരു സിലിണ്ടറിന് 40 രൂപയുള്ളിടത്ത് ഇപ്പോള്‍ 43.50 ആയി വര്‍ദ്ധിപ്പിച്ചിരുന്നു.
വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് ഏറണാകുളത്ത് 443.50 രൂപയും, കോഴിക്കോട് 444 രൂപയുമാണ് സബ്സിഡി സിലിണ്ടറിന്റെ വില.