ചെറൂപ്പ മിനി സ്റ്റേഡിയം, നവീകരണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്

മാവൂര്‍
മാവൂര്‍: കളിക്കാരുടെയും കായികസ്നേഹികളുടെയും നാടായ മാവൂരില്‍ 50 ലക്ഷം രൂപ വകയിരുത്തി നവീകരിക്കുന്ന  പഞ്ചായത്ത് മിനി സ്റ്റേഡിയം പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്. മാവൂരിലെ ചെറൂപ്പയില്‍ ചെറിയ മഴയില്‍പ്പോലും മുങ്ങിപ്പോയിരുന്ന നിലവിലുള്ള മൈതാനം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുകയായിരുന്നു. തറനിരപ്പില്‍ നിന്നും 2 മീറ്ററോളം ഉയര്‍ത്തി 50 മീറ്റര്‍ വീതിയിലും, 130 മീറ്റര്‍ നീളത്തിലുമാണ് പുതിയ മൈതാനമൊരുക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതായിരുന്നു നവീകരണ പ്രവൃത്തികള്‍, ഇനി മിനിക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. 42 ലക്ഷം രൂപ കൊണ്ടുതന്നെ പണി പൂര്‍ത്തിയാക്കാനായതായി അധികൃതര്‍ അറിയിച്ചു. നവീകരിച്ച സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് എം.കെ. രാഘവന്‍ എം.പി നിര്‍വഹിക്കും.

Related

Sticky News 2685509947050782017

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item