നടപ്പാത തകര്‍ന്നു; എടവണ്ണപ്പാറയില്‍ യാത്രക്കാര്‍ക്ക് ദുരിതം
https://chaliyartimes.blogspot.com/2015/05/blog-post_83.html
എടവണ്ണപ്പാറ: ചാലിയപ്പുറം കനാലിലേക്കുള്ള നടപ്പാതയില്‍, സ്ലാബുകളിലെ വിടവുകള്‍ അപകടമുണ്ടാക്കുന്നു. എടവണ്ണപ്പാറ-അരീക്കോട് റോഡിന് സമീപമാണ് ഈ സ്ലാബുകളുള്ളത്. ചാലിയപ്പുറം ഗവ.ഹൈസ്‌കൂളിലേക്കും ബാങ്കുകളിലേക്കും വെട്ടത്തൂര്‍, അവുഞ്ഞിക്കാട്, മണ്ണാടിയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ ഈ വഴിയാണ് പോകുന്നത്. നടപ്പാതയുടെ ഇരുവശത്തും കാടുമൂടി കിടക്കുന്നതും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. സ്ലാബുകളിലെ വിടവുകള്‍ മഴക്കാലത്ത് കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നവഴി അപകടരഹിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Courtesy: +Mathrubhumi
