പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
https://chaliyartimes.blogspot.com/2015/05/blog-post_15.html
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും, ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ വില വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതിനോട് കൂടെ സംസ്ഥാങ്ങള്‍ ചുമത്തുന്ന അധിക നികുതി കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റമടക്കം സാധാരണക്കാരുടെ ജീവിതത്തില്‍ വന്‍ ഭവിഷ്യത്തുകള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ കാരണമായേക്കുമെന്നുറപ്പാണ്.
