കോഴിക്കോട് മിഠായിത്തെരുവില്‍ തീപ്പിടുത്തം
https://chaliyartimes.blogspot.com/2015/05/blog-post_13.html
കോഴിക്കോട് മിഠായിത്തെരുവിലെ കോയന്‍കോ ബസാറിനു സമീപം വന്‍ തീപ്പിടുത്തം. നിരവധി കടകള്‍ കത്തിനശിച്ചു. ബ്യുട്ടി ഷോപ്പ് എന്ന തുണിക്കടയിലാണ് ആദ്യമായി തീ കണ്ടത്. തുടര്‍ന്ന്‍ മറ്റു കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ചുരുങ്ങിയത് എട്ടു കടകളെങ്കിലും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. രാത്രി പത്തു മണിയോടെയാണ് സംഭവം.
