എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ പാലം തകര്‍ച്ചയുടെ വക്കില്‍
https://chaliyartimes.blogspot.com/2015/05/blog-post_70.html
എടവണ്ണപ്പാറ: കൊണ്ടോട്ടി റോഡിലെ മൂഴിക്കല്‍ തോട് കടന്നുപോകുന്ന പാലം അപകടഭീഷണിനേരിടുന്നു. അമ്പതുവര്‍ഷം മുമ്പ് നിര്‍മിച്ച പാലത്തിനടിയില്‍ കാണപ്പെട്ട ചെറിയ വിള്ളലുകള്‍ തുടര്‍ചലനങ്ങളില്‍ പാലത്തിന്റെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്. എടവണ്ണപ്പാറയില്‍നിന്ന് കൊണ്ടോട്ടിയിലേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും പോകുന്ന യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാനപ്പെട്ട പാലംകൂടിയാണിത്. വാഴക്കാട് പഞ്ചായത്ത് പരിധിയിലാണ് പാലമുള്ളത്. പാലത്തിന്റെ കൈവരിയുടെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്.
Courtesy: mathrubhumi
