സൗദിയില്‍ ഷിയാ പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം, 21 മരണം
https://chaliyartimes.blogspot.com/2015/05/blog-post_22.html
റിയാദ്: സൗദി അറേബ്യയിലെ ഖത്തീഫില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഇരുപത്തൊന്നു പേര്‍ കൊല്ലപ്പെടുകയും, അറുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരം ലഭിച്ചു. ഇന്ന് ജുമുഅ നമസ്കാരത്തിനിടയിലാണ് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലെ ഇമാം അലി പള്ളിയില്‍ ആക്രമണമുണ്ടായത്. നൂറ്റി അന്‍പതോളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായാണ് വിവരം. ആക്രമണം നടന്നതായി സൗദി വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Updated: 22/05/15 11:00 PM
Updated: 22/05/15 11:00 PM
