സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ ബസ് സമരം
https://chaliyartimes.blogspot.com/2015/05/11.html
സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് വിവിധ ബസ്സുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചു. ഇന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടന്ന ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സമരത്തിന് മുന്നോടിയായി ജൂണ്‍ 4 ന് സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനമുണ്ട്.
