കൂളിമാട് പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി

ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ്‌ നിര്‍മ്മാണത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ മപ്രം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മലപ്പുറം കലക്ടര്‍ കെ. ബിജുവിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയം നടത്തി. ഏഴു പേര്‍ക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. വില നിര്‍ണയം നടത്തിയ ഭൂമി നല്‍കുന്നതിനുള്ള സമ്മതപത്രവും ഭൂവുടമകള്‍ നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുത്ത് സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞിരുന്നു.

മലപ്പുറം ജില്ലയില്‍ വസിക്കുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍കോളേജ്, കുന്ദമംഗലം, വയനാട് ഭാഗങ്ങളിലേക്കും, കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും എളുപ്പത്തിലെത്താന്‍ ഈ പാലം സഹായകമാവും.

Related

Sticky News 8213079562800634511

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item