മാരുതി ആൾട്ടോ 33,000 ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു
https://chaliyartimes.blogspot.com/2015/03/33000.html
ന്യൂഡൽഹി: പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 33,000 ത്തിലധികം കാറുകൾ തിരികെ വിളിക്കുന്നു. കാറുകളുടെ വലതു ഡോറിലുള്ള നിർമ്മാണ അപാകതയെത്തുടർന്നാണ് ആൾട്ടോ 800, ആൾട്ടോ കെ 10 എന്നീ മോഡൽ കാറുകൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചത്. 2014 ഡിസംബർ എട്ടിനും 2015 ഫെബ്രുവരി 18 നും ഇടയിൽ നിർമ്മിച്ച കാറുകളാണ് തിരികെ വിളിക്കുന്നത്. ആൾട്ടോ 800 ന്റെ 19,700 ത്തിലധികം യൂണിറ്റുകളിലും ആൾട്ടോ കെ 10 ന്റെ 13,300 ലധികം യുണിറ്റുകളിലുമാണ് ഈ തകരാറ് കണ്ടെത്തിയതെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി. തകരാറുള്ള കാറുകളുടെ ഉടമകളെ ഡീലർമാർ മുഖേന ബന്ധപ്പെട്ട് സൗജന്യമായാവും നന്നാക്കി നൽകുക.