നാടിന്റെ അഭിമാനമായി ആഖിൽ മുഹമ്മദ്
https://chaliyartimes.blogspot.com/2015/01/blog-post.html
കൂളിമാട്: ധീരതക്കുളള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച മൂന്നു മലയാളി കുട്ടികളിൽ ഒരാളായ ആഖിൽ മുഹമ്മദ് നാടിന്റെ അഭിമാനമായി. 2013 ഡിസംബർ 7നാണ് ആഖിലിനെ ധീരതക്കുള്ള അവാർഡിനർഹനാക്കിയ സംഭവം നടന്നത്. ഉമ്മയുടെ കൂടെ പുഴയിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന തിരിക്കോട്ട് അലവി - ഹഫ്സത്ത് ദമ്പതികളുടെ പുത്രൻ ആശ്മിൽ പെട്ടൊന്നു ചാലിയാറിലെ ആഴത്തിലേക്ക് ആണ്ടുപോകുകയായിരുന്നു. ആശ്മിലിന്റെ ഉമ്മയുടെ നിലവിളി കേട്ടു ഓടിയെത്തിയ ആഖിൽ മുഹമ്മദ് പുഴയിലേക്ക് എടുത്തുചാടി നാലുവയസ്സുകാരനായ ആശ്മിലിനെ രക്ഷിക്കുകയായിരുന്നു. തുടർന്നെത്തിയ നാട്ടുകാർ ആശ്മിലിനെ ആശുപത്രിയിലെത്തിച്ചു.
കൂളിമാട് പി. എച്ച്. ഇ. ഡിയിൽ നെന്മനിക്കര അബ്ദുൽ മജീദ് - ഖൈറുന്നിസ ദമ്പതികളുടെ മകനായ ആഖിൽ ഇപ്പോൾ ചേന്ദമംഗല്ലൂർ ജി. എം. പി. സ്കൂളിൽ അഞ്ജാം ക്ലാസ്സിൽ പഠിക്കുന്നു.
ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതിയില്‍ നിന്നും ആഖില്‍ മുഹമ്മദ് ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങുക.