സൗദിയിലേക്ക് തൊഴിൽ വിസകൾക്കുള്ള മെഡിക്കൽ പരിശോധനക്ക് ഏകീകൃത സംവിധാനം നിലവിൽ വരും


സൗദിയിലേക്ക് തൊഴിൽ വിസകൾക്കുള്ള മെഡിക്കൽ പരിശോധനക്ക് ഏകീകൃത സംവിധാനം നിലവിൽ വരും. മെഡിക്കൽ പരിശോധനകൾ കൂടുതൽ വ്യവസ്ഥാപിതമായ രീതിയിൽ ആക്കുകയാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള മുഴുവൻ വിദേശ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് വരുന്നതിനാവശ്യമായ മെഡിക്കൽ പരിശോധനകൾ ഒരു ഏകീകൃത ഏജൻസിയുടെ കീഴിലാക്കാനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. നിലവിൽ സൗദിയിലേക്ക് ജോലിക്ക് വരുന്ന ഓരോ വിദേശിയുടെയും ആരോഗ്യ സ്ഥിതി അവരവരുടെ രാജ്യത്ത് വെച്ച് തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി മെഡിക്കൽ ക്ലിയറൻസ് നല്കിയതിനു ശേഷമേ വിസ സ്റ്റാമ്പ്‌ ചെയ്യാറുള്ളൂ. അതാത് രാജ്യങ്ങളിലെ എംബസ്സികളും, കോണ്‍സുലേറ്റുകളും നൽകുന്ന അന്ഗീകാരത്തിന്റെ പിൻബലത്തിൽ സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങളാണ് നിലവിൽ മെഡിക്കൽ പരിശോധനകൾ നടത്തുന്നത്. ഇതിനു പകരം എല്ലാ രാജ്യങ്ങളിലും മെഡിക്കൽ പരിശോധന നടത്തുന്നതിന് ഒരൊറ്റ ഏജന്സിയെ ചുമതലപ്പെടുത്തുന്നതാണ് പുതിയ നടപടി. ഇതിനുള്ള ചുമതല ഒരു ഉന്നത സ്ഥാപനത്തിന് നൽകിയിട്ടുണ്ട്.

Related

Other News 3422744762993737631

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item