സിജു. എസ് ബാവ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മുഴുനീള കോമഡി ചിത്രത്തില്‍ ഫഹദ് ഫാസില്‍ പരസ്യ സംവിധായകന്റെ വേഷമണിയുന്നു. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത. നായികയെ തീരുമാനമായിട്ടില്ല. ഈ ചിത്രത്തില്‍ ബിജു മേനോനും ഒരു നല്ല വേഷം ചെയ്യുന്നുണ്ട്.