കൊടിയത്തൂർ ഷഹീദ് ബാവ വധക്കേസ്: 9 പ്രതികൾ കുറ്റക്കാർ
കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ ചുളളിക്കാ പറമ്പില്‍ സ്വദേശി തേലേരി വീട്ടിൽ ഷഹീദ് ബാവ വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് കോഴിക്കോട...
https://chaliyartimes.blogspot.com/2014/10/9.html
കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ ചുളളിക്കാ പറമ്പില്‍ സ്വദേശി തേലേരി വീട്ടിൽ ഷഹീദ് ബാവ വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് കോഴിക്കോട് സ്പെഷൽ അഡീഷണൽ സെഷൻസ് കോടതി എസ്. കൃഷ്ണ കുമാർ വിധിച്ചു. ഇവർക്കുളള ശിക്ഷ നാളെ പ്രഖ്യാപിക്കും.
2011 നവംബർ 9നാണ് കേസിനാസ്പദമായ സംഭവം, പുരുഷൻമാരില്ലാത്ത വീട്ടിൽ അസമയത്ത് കണ്ടുവെന്നാരോപിച്ചായിരുന്നു ഒരു സംഘമാളുകൾ സദാചാരപോലീസ് ചമഞ്ഞ് ഷഹീദ് ബാവയെ ആക്രമിച്ചത്.
മൊത്തം നാൽപ്പതോളം സാക്ഷികളെ വിസ്തരിച്ച കേസിൽ 5 പേർക്കെതിരെ തെളിവുകളില്ലാത്തതിെൻറ പേരിൽ വെറുതെ വിട്ടു.
കൊലപാതകം, ഗൂഢാലോചന, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്