സ്മാര്‍ട്ട് ഫോണിന് ഇന്നേക്ക് 20 വയസ്സ്
ഐ. ബി. എം സൈമണ്‍ പേര്‍സണല്‍ കമ്മ്യൂണി ക്കേറ്റർ എന്ന ആദ്യ സ്മാര്‍ട്ട് ഫോണിന് ഇന്നേക്ക് 20 വയസ്സ്. ഈ കറുത്ത പെട്ടി പോലുള്ള ഫോണിന് ഏകദേ...
https://chaliyartimes.blogspot.com/2014/08/20.html
ഐ. ബി. എം സൈമണ്‍ പേര്‍സണല്‍ കമ്മ്യൂണി ക്കേറ്റർ എന്ന ആദ്യ സ്മാര്‍ട്ട് ഫോണിന് ഇന്നേക്ക് 20 വയസ്സ്. ഈ കറുത്ത പെട്ടി പോലുള്ള ഫോണിന് ഏകദേശം 500 ഗ്രാം തൂക്കമുണ്ടായിരുന്നു പോലും. യു.എസില്‍ മാത്രം വിപണിയില്‍ ലഭ്യമായിരുന്ന ഇതിനു 899 ഡോളറായിരുന്നു വില. ആദ്യത്തെ സ്മാര്‍ട് ഫോണിന്‍െറ ഇരുപതാം വാര്‍ഷികം പ്രമാണിച്ച് ഈ ഫോണ്‍ ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കാന്‍ പോവുകയാണ്. ഇന്ന് സ്മാര്‍ട്ഫോണുകളില്‍ കാണുന്ന പല പ്രത്യേകതകളും ഈ ഫോണിലുമുണ്ടായിരുന്നു എന്ന് മ്യൂസിയം പരിപാലിക്കുന്ന ഷാര്‍ലറ്റ് കോണിലി പറഞ്ഞു. കലണ്ടര്‍, ഇ മെയില്‍ സൗകര്യം, നോട്ട് എഴുതാനുള്ള സംവിധാനം എന്നിവ ഈ ഫോണില്‍ ലഭ്യമായിരുന്നു.
വരുന്ന ഒക്ടോബറിലാണ് ഇത് ലണ്ടനിലെ ഇന്‍ഫര്‍മേഷന്‍ ഏജ് എക്സിബിഷന്‍െറ ഭാഗമായി പ്രദര്‍ശനത്തിന് വെക്കുന്നത്.