എടവണ്ണപ്പാറ: വഴിയോര വായനശാലയൊരുക്കി യുവാക്കള്‍
https://chaliyartimes.blogspot.com/2015/02/Edavannappara-News.html
എടവണ്ണപ്പാറ ചീടിക്കുഴിയിലെ ഒരുപറ്റം യുവാക്കള്‍ വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഒരു പുതുവഴി കണ്ടെത്തി. എടവണ്ണപ്പാറയില്‍നിന്ന് ചീടിക്കുഴിയിലേക്ക് പോകുന്നിടത്ത് പഴയ ടെലിഫോണ്‍ ബൂത്തിനെ മോടിപിടിപ്പിച്ച് എഴുന്നൂറിലേറെ പുസ്തകങ്ങളുമായി ഒരു ഗ്രന്ഥശാല തന്നെ തുറന്നാണ് അവര്‍ ആളുകളെ വായനയുടെ ലോകത്തേക്ക് തിരിച്ചുകൊണ്ടു വരുന്നത്. നാട്ടിലെ കുട്ടികളില്‍ വായന അന്യം നില്‍ക്കുന്നു എന്ന തിരിച്ചറിവാണ് ഇങ്ങിനെയൊരു ഉദ്ധ്യമത്തിന് അവരെ പ്രേരിപ്പിച്ചത്. ഗ്രന്ഥശാലയുടെ നടത്തിപ്പും, വായനക്കാരും നാട്ടുകാര്‍ തന്നെയായതിനാല്‍ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ തിരഞ്ഞെടുത്ത് പോവുകയാണ് പതിവ്. രജിസ്ട്രേഷന്‍ ഫീസോ, മാസവരിസംഖ്യയോ ഇവിടെ ഈടാക്കുന്നില്ല. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ഈ ഗ്രന്ഥശാലയുടെ ഉത്ഘാടനം.