മലപ്പുറം ജില്ലയില്‍ "ടേക്ക് എ ബ്രേക്ക്" പദ്ധതിക്ക് തുടക്കമാവുന്നു
https://chaliyartimes.blogspot.com/2015/03/take-a-break-project-starting-in-malappuram.html
മലപ്പുറം: യാത്രക്കാര്‍ക്ക് പാതയോരങ്ങളില്‍ മികച്ച വിശ്രമ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നു. വഴിയാത്രക്കാര്‍ക്കും, വിനോദസഞ്ചാരികള്‍ക്കും, വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇവിടെ സൗകര്യമുണ്ടാവും. നാല് ടോയ്ലെറ്റുകള്‍, എ.ടി.എം. കൌണ്ടര്‍, വാഷിംഗ് ഏരിയ, കുടിവെള്ളം, ചെറിയ ഷോപ്പ് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും. 24 മണിക്കൂറും ജീവനക്കാരുണ്ടാവും. മുണ്ടുപറമ്പ് - കാവുങ്ങല്‍ ബൈപാസ്സിലാണ് ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് സംവിധാനം നിലവില്‍ വരിക. ഇതിനു പുറമെ കൊണ്ടോട്ടിയിലും, നിലമ്പൂര്‍ വടപുറം പാലം, ചമ്രവട്ടം പാലം എന്നിവിടങ്ങളിലും ഇവ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്.