ഡോക്ടര്‍ പി. സി. ഷാനവാസ് അന്തരിച്ചു
നിലമ്പൂര്‍: പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ പി. സി. ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 36 വയസ്സായിര...
https://chaliyartimes.blogspot.com/2015/02/doctor-pc-shanavas-dead.html
നിലമ്പൂര്‍: പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ പി. സി. ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 36 വയസ്സായിരുന്നു. കോഴിക്കോട് നിന്നും മലപ്പുറത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് അബോധാവസ്ഥയിലായ അദ്ധേഹത്തെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ എടവണ്ണ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പട്ടിണിയും, രോഗങ്ങളും വ്യാപകമായ ആദിവാസി ഊരുകളില്‍ മരുന്നും, ഭക്ഷണവും എത്തിച്ച്, അവര്‍ക്ക് സൌജന്യ ചികിത്സയും നല്‍കി പരിചരിച്ചു വരികയായിരുന്നു അദ്ദേഹം.
സൌമ്യവും, മാനുഷ്യത്വപരവുമായ പെരുമാറ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറാക്കി മാറ്റി. ഫേസ്ബുക്കില്‍ ആതിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.