നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ എങ്ങിനെ കമ്പ്യൂട്ടറിന്റെ വെബ്‌ക്യാം ആയി ഉപയോഗിക്കാം
https://chaliyartimes.blogspot.com/2015/02/Use-Your-Smartphone-as-a-webcam.html
വെബ് ക്യാമറയില്ലാത്ത നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും സ്കൈപ്പിലൂടെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനങ്ങളിലൂടെയോ നിങ്ങള്‍ക്കൊരാളുമായി കണ്ടു സംസാരിക്കുകയോ, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ അധികമായി ഒരു ക്യാമറയും കൂടി സെറ്റ് ചെയ്യുകയോ വേണമെന്നിരിക്കട്ടെ. നിങ്ങളുടെ കയ്യിലെ ആന്‍ഡ്രോയിഡ് ഫോണും, അതില്‍ ഡ്രോയിഡ് ക്യാം എന്ന അപ്ലിക്കേഷനുമുണ്ടെങ്കില്‍ ഇതെല്ലം വളരെ എളുപ്പം. അതെങ്ങിനെയാണെന്നല്ലേ?,
സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ എങ്ങിനെ കമ്പ്യൂട്ടറിന്റെ വെബ്‌ക്യാം ആയി ഉപയോഗിക്കാം
ആദ്യമായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ DroidCam എന്ന ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇതിന്റെ ഫ്രീ വേര്‍ഷനും, പ്രീമിയം വേര്‍ഷനും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. നമ്മുടെ ശരാശരി വീഡിയോ ചാറ്റിങ്ങിന് ഇതിന്റെ ഫ്രീ വേര്‍ഷന്‍ തന്നെ ധാരാളം. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ഈ അപ്ലിക്കേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അതിന് ശേഷം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡ്രോയിഡ്‌ക്യാമിന്റെ തന്നെ ഡെസ്ക്ടോപ്പ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. വിന്‍ഡോസ്, ലിനക്സ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിന് അനുയോജ്യമായത് തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
ആദ്യ തവണ ഇത് ലോഞ്ച് ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ഡിവൈസ് ഐ. പിയും, ഡ്രോയിഡ്‌ക്യാം പോര്‍ട്ട് നമ്പറും കൊടുക്കേണ്ടി വരും.
ഐ. പിയും, പോര്‍ട്ട് നമ്പറും നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഡ്രോയിഡ്‌ക്യാം ആപ്പ് തുറക്കുന്നതോടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാവും. ഈ നമ്പറുകളാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡിവൈസ് ഐ. പിയും, ഡ്രോയിഡ്‌ക്യാം പോര്‍ട്ട് നമ്പറുമായി ഉപയോഗിക്കേണ്ടത്.
ഇനി വീഡിയോ ക്വാളിറ്റി സെലക്ട് ചെയ്ത് സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങും. അതിന് മുമ്പ് നിങ്ങളുടെ ഫോണ്‍ യു. എസ്. ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യാന്‍ മറക്കരുത്.
മൊബൈല്‍ ആപ്പിന്റെ സെറ്റിങ്ങ്സില്‍ നിന്നും ഏത് ക്യാമറ (Front or Rear) വേണമെന്ന് തിരഞ്ഞെടുക്കൂ, വീഡിയോ ചാറ്റ് ആസ്വദിക്കൂ.

ഈ അപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ കമന്റിലൂടെ അറിയിക്കുക. ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.