വിന്‍ഡീസ് ഏകദിനം: സഞ്ജു സാംസണ്‍ ടീമിലില്ല


വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപ്പിച്ചു. ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപ്പിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല.

പതിനാലംഗ ടീമിലെ ഏക പുതുമുഖം ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റിയില്‍ നന്നായി കളിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ്. ഇംഗ്ലണ്ടിനെതിരെ അടുത്ത് കഴിഞ്ഞ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഇന്ന് പ്രഖ്യാപ്പിച്ച ടീമില്‍ എം. എസ്. ധോണി, ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭൂവനേശ്വര്‍കുമാര്‍, മുഹമ്മദ്‌ ഷമി, മോഹിത് ശര്‍മ, ഉമേഷ്‌ യാദവ്, മുരളി വിജയ്‌, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.

Related

Sports 6397926774127616927

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item