വണ്ടൂരില്‍ ബീഹാറുകാരന് മലമ്പനി
https://chaliyartimes.blogspot.com/2015/03/blog-post_8.html
വണ്ടൂരില്‍ മറുനാടന്‍ തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന ബീഹാറുകാരന് സദന്ചന്ദ്രയാദവിലാണ് മലേറിയ കണ്ടെത്തിയത്. വണ്ടൂര്‍ സി. എച്ച്. സിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ സംസ്ഥാനത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചു ദിവസം മുമ്പാണ് ഇയാള്‍ക്ക് മലേറിയ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.