സുകൃതം പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉത്ഘാടനം ചെയ്യും.
https://chaliyartimes.blogspot.com/2014/10/blog-post_9.html
കാന്‍സര്‍ സെന്റെറുകളിലും, മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കാനുള്ള സുകൃതം പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഉത്ഘാടനം നിര്‍വ്വഹിക്കും.
തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റെര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജുകള്‍, ഏറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നത്. ഈ പദ്ധതി സ്വതന്ത്രദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപ്പിച്ചത്. ഇതിനു വര്‍ഷത്തില്‍ ഏകദേശം 300 കോടിയോളം രൂപ ചെലവ് വരും. ആരോഗ്യ ഇന്ഷുറന്സ്, കാരുണ്യ ബനവലന്റ് ഫണ്ട്, കാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യ കിരണം തുടങ്ങിയ പദ്ധതികളുടെ പരിധിയില്‍ പെടാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
