About Chaliyar


കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നുനിലമ്പൂർഎടവണ്ണഅരീക്കോട്, എടവണ്ണപ്പാറചെറുവടിമാവൂർഫറോക്ക്ബേപ്പൂർ എന്നിവയാണ്‌ ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
             
      മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിട്ട് വളര ശാന്തമായി ഒഴുകുന്ന പുഴയാണ് ചാലിയാര്‍. എന്നാലും ശക്തമായ മഴക്കാലങ്ങളില്‍ പുഴയുടെ രൗദ്രഭാവം പ്രകടമാവാറുണ്ട്.  രൗദ്രത നമുക്ക് ഭയാശങ്കകള്‍ ഉണ്ടാക്കുമെങ്കിലും ഒരുപാടു പേരുടെ ജീവിതം പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

                     19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ചാലിയാറിനെ ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. പുഴയിലെ മത്സ്യ സമ്പത്തും, മണലും ഇപ്പോഴും പലരുടെയും ഉപജീവനത്തിന് വെളിച്ചമേകുന്നു.
Location: Kizhuparamba, Kerala, India

Related

About Chaliyar 1186030658576742406

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item